ബുക്ക് ചെയ്തയാൾക്ക് ഓണസദ്യ ലഭിച്ചില്ല, 40,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃഫോറം

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (18:43 IST)
എത്തിച്ച് നൽകാത്തതിൽ റെസ്റ്റോറൻ്റ് 40,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഉപഭോക്തൃ ഫോറം വിധി. വൈറ്റിലയിലെ റെസ്റ്റോറൻ്റിനാണ് ഉപഭോക്തൃഫോറം പിഴ വിധിച്ചത്. പരാതിക്കാരിയായ ബിന്ദ്യ വി സുതൻ 1295 രൂപ മുൻകൂർ നൽകി അഞ്ച് പേർക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നു. 2021 ഓഗസ്റ്റ് 21ന് ഫ്ളാറ്റിൽ സദ്യ എത്തിക്കുമെന്നായിരുന്നു റെസ്റ്റോറൻ്റ് പറഞ്ഞിരുന്നത്. എന്നാൽ റെസ്റ്റോറൻ്റ് സമയത്തിന് സദ്യ എത്തിച്ചില്ല. ഒഴികഴിവുകൾ പറഞ്ഞു പണം മടക്കിതരാമെന്ന് അറിയിക്കുകയാണ് ചെയ്തത്.

തനിക്ക് നേരിടേണ്ടി വന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. സേവനം നൽകുന്നതിൽ ഗുരുതരമായ വീഴ്ചയാണ് റെസ്റ്റോറൻ്റിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കൺസ്യൂമർ ഫോറം വിലയിരുത്തി. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപയ്ക്കൊപ്പം 1295 രൂപ മടക്കി നൽകുകയും ഒപ്പം നഷ്ടപരിഹാരവും കോടതിചെലവായി 5000 രൂപയും നൽകണമെന്നാണ് ഫോറത്തിൻ്റെ വിധി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :