വന്ദേ ഭാരതില്‍ ചോര്‍ച്ച; ബോഗിക്കുള്ളിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്നു

രേണുക വേണു| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (10:11 IST)

വന്ദേ ഭാരത് ട്രെയിനില്‍ ചോര്‍ച്ച. പുലര്‍ച്ചെ പെയ്ത മഴയില്‍ ട്രെയിനിന്റെ രണ്ട് കോച്ചുകളില്‍ ചോര്‍ച്ച കണ്ടെത്തി. ബോഗിക്കുള്ളിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്നുണ്ട്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസാണ് ഇത്. പിറകിലെയും മധ്യ ഭാഗത്തെയും ഓരോ കോച്ചുകളിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ തന്നെ നിര്‍ത്തിയിട്ട ട്രെയിനിന്റെ അറ്റകുറ്റ പണി നടക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :