വന്ദേഭാരത് എക്സ്പ്രസ്സിന്റെ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും; കാസര്‍കോഡ് നിന്ന് ആദ്യ യാത്ര

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (10:09 IST)
വന്ദേഭാരത് എക്സ്പ്രസ്സിന്റെ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. കാസര്‍കോഡ് നിന്നാണ് ആദ്യ യാത്ര. ഉച്ചയോടെ ട്രെയിന്‍ കാസര്‍കോഡ് എത്തും അവിടെ നിന്നാണ് സര്‍വീസ് ആരംഭിക്കുക. വന്ദേഭാരത് എക്സ്പ്രസ്സിന്റെ എസി ഗ്രില്ലില്‍ ലീക്ക് കണ്ടെത്തി. സര്‍വീസ് ഇന്ന് കാസര്‍കോഡ് നിന്ന് ആരംഭിക്കാനിരിക്കേ നടത്തിയ പരിശോധനയിലാണ് ലീക്ക് കണ്ടെത്തിയത്. ആദ്യ സര്‍വീസ് ആയതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ സാധാരണയാണെന്നും വിദഗ്ധര്‍ അറിയിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ബുധനാഴ്ച കാസര്‍കോടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :