ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വന്ദേഭാരത് സര്‍വീസിലേക്കുള്ള ആദ്യദിനത്തിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (13:00 IST)
ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വന്ദേഭാരത് സര്‍വീസിലേക്കുള്ള ആദ്യദിനത്തിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മൂന്നില്‍ രണ്ടും റിസര്‍വേഷനായി. ചെയര്‍ കാറില്‍ 914 സീറ്റും എക്സിക്യുട്ടീവില്‍ 84 സീറ്റും ഉള്‍പ്പെടെ 1000 സീറ്റാണ് വന്ദേഭാരതിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 28 മുതലാണ് റഗുലര്‍ സര്‍വീസ്. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് ചെയര്‍കാറില്‍ 1590 രൂപയും എക്സിക്യുട്ടീവില്‍ 2880 രൂപയുമാണ്. ഭക്ഷണത്തിന്റെ വിലയടക്കമുള്ള നിരക്കാണിത്. തിരികെയുള്ള യാത്രയില്‍ നിരക്കിന് ഇളവുണ്ട്. മറ്റു ട്രെയിനുകളിലെപ്പോലെ റയില്‍വേ ബുക്കിംഗ് സെന്ററുകളില്‍ നിന്നും വെബ്സൈറ്റ്, മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :