വല്ലാര്‍പാടം: ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടപടികളായി

കൊച്ചി| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2015 (17:22 IST)
സംസ്ഥാനത്തിന്‍റെ അഭിമാനമായ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക് കസ്റ്റംസ് പരിശോധനയോ നടപടിക്രമങ്ങളോ കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കയറ്റുമതി കണ്ടെയ്‌നറുകള്‍ക്ക് മറ്റ് ഏജന്‍സികളുടെ ആവര്‍ത്തന പരിശോധന ഒഴിവാക്കി. വല്ലാര്‍പാടം പദ്ധതിയുടെ ശേഷി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ കൂടിയ ഉന്നതോദ്യോഗസ്ഥന്‍മാരുടെ യോഗത്തിലാണ് തീരുമാനം.

തുറമുഖ വകുപ്പ് മന്ത്രി കെ ബാബു, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ഗ്രീന്‍ ചാനലിലൂടെ വരുന്ന കയറ്റുമതി/ഇറക്കുമതി കണ്ടെയ്‌നറുകള്‍ക്ക് യാത്രാമധ്യേയുള്ള തുടര്‍ പരിശോധനകള്‍ ഒഴിവാക്കാനും തീരുമാനമായി. സീല്‍ ചെയ്യപ്പെട്ട കണ്ടെയ്‌നകള്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക.

കൊച്ചി കസ്റ്റംസ് കമ്മീഷണര്‍, കൊച്ചി പോര്‍ട്ട് ചെയര്‍മാന്‍, ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, പോര്‍ട്ട് ഡയറക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :