കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2015 (17:55 IST)
കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫെബ്രുവരില്‍ നടക്കും. കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷണ ഓട്ടം എത്ര ദൂരമാകും നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുട്ടം മുതല്‍ കുറച്ച് കിലോമീറ്ററിലാകും പരീക്ഷണ ഓട്ടം നടത്തുക. പദ്ധതി പൂര്‍ത്തിയാക്കാന്‍ ജോലികളുടെ വേഗം കൂട്ടണമെന്ന് ഡി എം ആര്‍ സിയെ അറിയിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലിയിലെ വേഗക്കുറവ് പദ്ധതിയെ ബാധിച്ചിട്ടുണ്ട്.
തൊഴിലാളി ക്ഷാമവും പദ്ധതിക്ക് തടസ്സമാണ്. കൂടാതെ പരീക്ഷണ ഓട്ടം നടത്താന്‍ ഉദ്ദേശിക്കുന്ന ഭാഗത്തെ സ്‌റ്റേഷനുകളിലും ചില ജോലികള്‍ ശേഷിക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാക്കിയാകും പരീക്ഷണ ഓട്ടം നടത്തുക. 2016 ജൂണില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് ഡി എം ആര്‍ സി അറിയിച്ചിട്ടുള്ളത്.