സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കൊച്ചി| JOYS JOY| Last Modified വെള്ളി, 20 നവം‌ബര്‍ 2015 (12:35 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19, 280 രൂപയായി.
ഗ്രാമിന് 15 രൂപ കൂടി 2,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്‌ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ബുധനാഴ്ച 19,080 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച 19, 160 രൂപയായി ഉയർന്നു.

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5.50 ഡോളർ കൂടി 1,083.40 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :