Last Modified ബുധന്‍, 2 ഡിസംബര്‍ 2015 (16:42 IST)
മോഹൻലാലിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. ലൈസൻസില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പുനരന്വേഷണം സി ബി ഐ നടത്തണമെന്നാണ് ആവശ്യം. എറണാകുളം സ്വദേശിയായ പൗലോസ് എന്നയാളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ലൈസൻസില്ലാതെ ആനക്കൊമ്പ് കൈവശം വയ്ക്കുന്നയാളിനെ അറസ്റ്റ് ചെയ്യണമെന്നാണ് നിയമമെന്ന് ഹർജിയിൽ പൗലോസ് ചൂണ്ടിക്കാട്ടുന്നു. നാല് ആനക്കൊമ്പുകളാണ്
മോഹൻലാൽ കൈവശം വച്ചത്.
കേസ് അന്വേഷിച്ച തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറും ഡി എഫ് ഒയും മോഹൻലാലിന് അനുകൂലമായ നിലപാടാണ് കേസിൽ സ്വീകരിച്ചതെന്ന് ഹർജിയിൽ പൗലോസ് ആരോപിക്കുന്നു.
മൂന്നുവർഷങ്ങൾക്ക് മുമ്പാണ് മോഹൻലാലിന്റെ വീട് റെയ്‌ഡ് ചെയ്ത് ആദായനികുതി ഉദ്യോഗസ്ഥർ ലൈസൻസില്ലാതെ സൂക്ഷിച്ച ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.