ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 6 ജൂണ്‍ 2015 (17:40 IST)
സിപിഎം സംസ്ഥാന ഘടകത്തിനും സെക്രട്ടറി കോടിയേരി ബാലകൃഷണുമെതിരെ രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് രംഗത്ത്. നേതൃത്വം മാറിയിട്ടും ശൈലി മാറിയിട്ടില്ലെന്നും മുന്‍ സെക്രട്ടറി പിണറായി വിജയന്റെ അതേ സമീപനമാണ് കോടിയേരിക്കുമെന്നുമാണ് വിഎസ് പറഞ്ഞത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഎസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. അഭിപ്രായം പ്രകടിപ്പിക്കുന്നതിനെ വിഭാഗീയതയായി കണക്കാക്കുന്നു. സംസ്ഥാന സമിതിയില്‍ വിയോജിപ്പ് അറിയിച്ചതിനെ വിഭാഗീയതയായി കണക്കാക്കുന്നുവെന്നും വിഎസ്. യെച്ചൂരിയൊട് പറഞ്ഞു.