തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (14:28 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സമ്മേളനങ്ങളിലും റാലിയിലും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പിബി അംഗം പിണറായി വിജയനും പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാം തീയതി നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള കമ്മറ്റി രൂപീകരണമാണ്. ഇതു സാധാരണ പാര്‍ട്ടി സെക്രട്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയിലെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളില്‍ വി.എസ് പങ്കെടുക്കുന്നില്ല എന്ന കാര്യം വിവാദമാക്കേണ്ട കാര്യമല്ല. അരുവിക്കര തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പിണറായിയും ഇടത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ ഇതുവരെ വിഎസിനെ അരുവിക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും ക്ഷണിച്ചിട്ടില്ല. മുന്നിനു ചേരുന്ന മണ്ഡലം കണ്‍വന്‍ഷനു ശേഷം വിഎസ് പങ്കെടുക്കേണ്ട പരിപാടികള്‍ പാര്‍ട്ടി നേതൃത്വം നിശ്ചയിച്ചു നല്‍കിയേക്കും.