ആലപ്പുഴ|
jibin|
Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (17:27 IST)
വിഎസിനെതിരായ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം അതേപടി നിലനിർത്താൻ പൊളിറ്റ്ബ്യൂറോ തീരുമാനം. സംസ്ഥാന നേതൃത്വം വിഎസ് അച്യുതാനന്ദനെതിരായി അവതരിപ്പിച്ച പ്രമേയത്തിലെ പരാമർശങ്ങൾ നീക്കില്ലെന്നും. പ്രമേയം പിന്നീട് കേന്ദ്രകമ്മിറ്റിയും പിബിയും പരിശേധിക്കാമെന്നും യോഗം തീരുമാനിച്ചു. ആലപ്പുഴയില്‍ ഇന്ന് ചേര്‍ന്ന അവയ്‌ലെയ്ബിള്‍ പിബിയുടേതാണ് തീരുമാനം. അതേസമയം, കത്ത് ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തില്ല.
തനിക്കെതിരെ ഉയര്‍ന്നുവന്ന പ്രമേയത്തിലെ പരാമർശങ്ങൾ നീക്കാമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമെ സിപിഎം സമ്മേളന വേദിയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്ന് വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിക്കുബോള്‍ പ്രമേയത്തിലെ പരാമർശങ്ങൾ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന ഘടം കേന്ദ്ര ഘടകത്തോട് ശക്തമായി ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന ഘടകത്തിന്റെ ആവശ്യം മാനിക്കണമെന്ന് സംസ്ഥാന നേതൃത്വം ശക്തമായി ആവശ്യപ്പെട്ടപ്പോള്‍ പ്രമേയം അതേപടി നിലനിർത്താൻ തീരുമാനമാകുകയായിരുന്നു.
വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്‌ച നടത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ ബംഗാള്‍ ഘടകവും, ത്രിപുര ഘടകവും സിതാറാം യെച്ചൂരിയും വിഎസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.