തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (10:14 IST)
സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് പോയി. പുലർച്ചെ 3.45ഓടെ പുന്നപ്രയിലെ വസതിയിൽ നിന്ന് യാത്ര തിരിച്ച വിഎസ് 5.30ഓടെ തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ എത്തി. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നിലപാട് അറിയിക്കാന്‍ ഒന്‍പതുമണി വരെ പാര്‍ട്ടിക്ക് സമയം നല്‍കിയിട്ടുണ്ട്. മകൻ അരുൺ കുമാറിനോട് പറഞ്ഞിട്ടായിരുന്നു വിഎസ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ആലപ്പുഴവിട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്നും വാര്‍ത്ത കണ്ടപ്പോഴാണ് അറിഞ്ഞതെന്നും ചിലസംസ്ഥാന നേതാക്കള്‍ പ്രതികരിച്ചു. താൻ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് പിബി അംഗങ്ങൾ ഉറപ്പ് നൽകിയതിനെ തുടർന്ന് ഇന്ന് സമ്മേളനത്തിൽ വിഎസ് പങ്കെടുക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് അദ്ദേഹം പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. ഇന്നലെ സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയിരുന്നു. രാത്രി വൈകിയും നടന്ന അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല.
തനിക്കെതിരായ പ്രമേയം പിൻവലിക്കണം, ടിപി വധക്കേസിലെ പ്രതികളായ പികെ കുഞ്ഞനന്തനേയും മനോജനെയും പാർട്ടിയിൽ നിന്ന് പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.