വിഎസിനെതിരെ പടയൊരുക്കും ശക്തം; സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമം തുടരുന്നു

 വിഎസ് അച്യുതാനന്ദന്‍ , സിപിഎം സംസ്ഥാന സമ്മേളനം
ആലപ്പുഴ| jibin| Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (11:36 IST)
സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് പോയ സാഹചര്യത്തോടെ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം സജീവമായി.

സമ്മേളനത്തില്‍ നിന്ന് പരസ്യമായി ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദനോട് ഇനി യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തോട് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ന്
ഉച്ചയ്ക്കുചേരുന്ന അവെയ്ലബിള്‍ പിബി തീരുമാനത്തിനുശേഷം വിഎസ് തന്റെ അന്തിമ തീരുമാനം അറിയിച്ചേക്കും. അതുവരെ മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നാണ് നിലപാട്. കന്റോണ്‍മെന്റ് ഹൌസിലേക്ക് ആരെയും കടത്തിവിടുന്നുമില്ല. അതേ സമയം തന്നെ പിന്തുണയ്ക്കുന്ന പഴയകാല നേതാക്കളുമായി വിഎസ് ആശയവിനിമയം നടത്തുന്നുണ്ട്.

എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ആലപ്പുഴവിട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്നും വാര്‍ത്ത കണ്ടപ്പോഴാണ് അറിഞ്ഞതെന്നും ചിലസംസ്ഥാന നേതാക്കള്‍ പ്രതികരിച്ചു. താൻ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് പിബി അംഗങ്ങൾ ഉറപ്പ് നൽകിയതിനെ തുടർന്ന് ഇന്ന് സമ്മേളനത്തിൽ വിഎസ് പങ്കെടുക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് അദ്ദേഹം പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. ഇന്നലെ സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയിരുന്നു. രാത്രി വൈകിയും നടന്ന അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല.

തനിക്കെതിരായ പ്രമേയം പിൻവലിക്കണം,​ ടിപി വധക്കേസിലെ പ്രതികളായ പികെ കുഞ്ഞനന്തനേയും മനോജനെയും പാർട്ടിയിൽ നിന്ന് പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും വിഎസ് വ്യക്തമാക്കിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :