എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുലൈമാന്‍ ഹാജി 19കാരിയും പാക്കിസ്ഥാന്‍കാരിയുമായ രണ്ടാം ഭാര്യയുടെ വിവരം മറച്ചുവച്ചു: വി മുരളീധരന്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 23 മാര്‍ച്ച് 2021 (14:43 IST)
കെണ്ടോട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുലൈമാന്‍ ഹാജി 19കാരിയും പാക്കിസ്ഥാന്‍കാരിയുമായ രണ്ടാം ഭാര്യയുടെ വിവരം മറച്ചുവച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ട്വിറ്ററിലൂടെയാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും ഫോട്ടോയും പാസ്‌പോര്‍ട്ട് വിവരവും ചേര്‍ത്താണ് പോസ്റ്റുചെയ്തിരിക്കുന്നത്. കൂടാതെ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ മൗനം അതിശയിപ്പിക്കുന്നില്ലെന്നും മുരളീധരന്‍ കുറിച്ചു.

കൂടാതെ ട്വിറ്ററില്‍ പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കെ സുരേന്ദ്രന്‍ തുടങ്ങിയ നോതാക്കളെയും മുരളീധരന്‍ ടാഗ് ചെയ്തിട്ടുണ്ട്. കെപി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്നലെയാണ് സ്വീകരിക്കപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :