എന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാന്‍ ശോഭയെ ജയിപ്പിക്കും - കേന്ദ്രമന്ത്രി വി മുരളീധരന്‍

ജോണ്‍സി ഫെലിക്‍സ്| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (15:22 IST)
തന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ച് താന്‍ ശോഭാ സുരേന്ദ്രനെ കഴക്കൂട്ടം മണ്ഡലത്തില്‍ ജയിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജയിക്കാന്‍ യോഗ്യയായ സ്ഥാനാര്‍ത്ഥിയാണ് ശോഭ സുരേന്ദ്രനെന്നും മുരളീധരന്‍ വ്യക്‍തമാക്കി.

ഏഴായിരം വോട്ടിനാണ് കഴിഞ്ഞ തവണ കഴക്കൂട്ടത്ത് താന്‍ പരാജയപ്പെട്ടതെന്നും ആ വോട്ട് വിടവ് നികത്താന്‍ പ്രാപ്‌തയായ സ്ഥാനാര്‍ത്ഥിയാണ് ശോഭാ സുരേന്ദ്രനെന്നും മുരളീധരന്‍ പറഞ്ഞു. കഴക്കൂട്ടത്ത് സസ്‌പെന്‍‌സ് സ്ഥാനാര്‍ത്ഥി വരുമെന്ന് എം ടി രമേശ് പറഞ്ഞത് എന്ത് അര്‍ത്ഥത്തിലാണെന്ന് അറിയില്ലെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മാത്രം കഴക്കൂട്ടത്ത് താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് പറഞ്ഞിരുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :