പ്രതീക്ഷിച്ച കോണ്‍ഗ്രസ് നേതാവ് വന്നില്ല, കഴക്കൂട്ടത്ത് കുഴങ്ങി ബിജെപി !

ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (09:26 IST)
ബി ജെ പിയില്‍ കഴക്കൂട്ടം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നേതൃത്വം ആവശ്യപ്പെട്ടാന്‍ താന്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രന്‍ പ്രഖ്യാപിച്ചെങ്കിലും വി മുരളീധരനും കെ സുരേന്ദ്രനും ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്. ശോഭയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് മുരളീധരന്‍റെയും സുരേന്ദ്രന്‍റെയും തീരുമാനം.

കോണ്‍ഗ്രസ് വിട്ടുവരുന്ന ഈഴവ‌വിഭാഗത്തില്‍ പെടുന്ന ഒരു നേതാവിനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അങ്ങനെയൊരു നേതാവ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് വന്നില്ല. അതോടെ കഴക്കൂട്ടത്ത് ആര് മത്സരിക്കണമെന്ന് ആശങ്കയായി.

കഴക്കൂട്ടത്ത് ബി ജെ പിക്ക് വന്‍ വോട്ട് വര്‍ദ്ധനവുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും കേന്ദ്രമന്ത്രിയായ അദ്ദേഹം മത്സരിക്കേണ്ടതില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ പക്ഷം. വി മുരളീധരന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കട്ടെ എന്നും കേന്ദ്രം പറയുന്നു.

കഴക്കൂട്ടത്ത് താന്‍ മത്‌സരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്‌ത് ഒരു വിഭാഗം പോസ്റ്ററുകള്‍ പതിച്ചുകഴിഞ്ഞു. എന്നാല്‍ ശോഭ സുരേന്ദ്രന്‍റെ ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് മുരളീധരന്‍റെയും സുരേന്ദ്രന്‍റെയും തീരുമാനം.

ഇതോടെ, ബി ജെ പിയില്‍ കഴക്കൂട്ടം ഒരു കീറാമുട്ടി പ്രശ്‌നമായി മാറിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :