വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഗവ:കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷനും രംഗത്ത്

ആലപ്പുഴ| VISHNU N L| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (18:33 IST)
പൊതുമരാമത്തുവകുപ്പിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അഴിമതി സംബന്ധിച്ച് പൊതുമരാമത്തു മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കേസില്‍ കേരളാ ഗവ:കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷനും കക്ഷി ചേരും. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി ആലപ്പുഴയില്‍ പറഞ്ഞു.

വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഇന്നലെ കെ.ബി ഗണേഷ്‌കുമാര്‍ ലോകായുക്തയ്ക്കു മൊഴിനല്‍കിയിരുന്നു.
കേരളാകോണ്‍ഗ്രസ് -ബി നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടികാട്ടി ജോര്‍ജ് വടക്കുന്നം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലോകായുക്ത കേസെടുത്തത്. തുടര്‍ന്ന് ലോകായുക്ത തെളിവുകള്‍ ഹാജരാക്കാന്‍ ഗനേഷിനൊട് ആവശ്യപ്പെടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :