‘ഗണേഷ് കുമാര്‍ വ്യക്തിഹത്യ നടത്തുന്നു’

തിരുവന്ന്പുരം| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (16:18 IST)
ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തിഹത്യ നടത്തുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. പരാതിയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണു ലോകായുക്തയ്ക്ക് മുന്‍പില്‍ ഗണേഷ് കുമാര്‍ പറഞ്ഞതെന്നും പരാതിയുണ്ടെങ്കില്‍ ഗണേഷ് കോടതിയെ സമീപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.

പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുവെന്ന ആരോപണത്തില്‍
കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. ലോകായുക്തയുടെ മുന്‍പില്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ഇതുകൂടാതെ മന്ത്രിയുടെ സ്വത്ത് സംബന്ധിച്ചും അന്വേഷണ വേണമെന്നും ഗണേശ് കുമാര്‍
ആവശ്യപ്പെട്ടിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :