യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

രേണുക വേണു| Last Modified തിങ്കള്‍, 2 ഒക്‌ടോബര്‍ 2023 (13:55 IST)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര/തീരദേശ മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദങ്ങള്‍ ദുര്‍ബലമാകാനാണ് സാധ്യത. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കുറയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :