യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിനു ജീവപര്യന്തം

എ കെ ജെ അയ്യർ| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (12:27 IST)
തിരുവനന്തപുരം : സ്ഥിരമായുള്ള മദ്യപാനം ചോദ്യം ചെയ്തതിനു ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് കേസിലെ പ്രതിയായ അരൂർ മുട്ടപ്പലം പുതുവൽവിള വീട്ടിൽ സന്തോഷിനെ ശിക്ഷിച്ചത്.

2011 ഒക്ടോബർ 27 നായിരുന്നു സംഭവം നടന്നത്. ചെമ്പൂർ കളിക്കൽ സ്വദേശി നിഷ (35) യെയാണ് ഭർത്താവ് സന്തോഷ് കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയായ സന്തോഷ് നിഷയ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹി കെട്ട നിഷ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരം അന്വേഷിക്കാൻ പോലീസ് എത്തിയെങ്കിലും സന്തോഷിനെ കണ്ടില്ല. പിറ്റേ ദിവസം രാവിലെ സന്തോഷ് വീട്ടിലെത്തി വഴക്കു കൂടുകയും മർദ്ദിക്കകയും ചെയ്തു. പിന്നീട് പുറത്തുപോയി സന്തോഷ് മടങ്ങിവന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി തുണി അലക്കിക്കൊണ്ടിരുന്ന നിഷയെ കമ്പിപ്പാര കൊണ്ട് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട അയൽക്കാർ ഓടിക്കൂടി സന്തോഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിഴ തുക യായ ഒരു ലക്ഷം രൂപ മകൾ സനീഷയ്ക്ക് നൽകണം. ഇതിനൊപ്പം സർക്കാർ സഹായ നിധിയിൽ നിന്ന് അർഹമായതുക നൽകാനും കോടതി ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍
ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്.

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ ...

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, എല്ലാ മുഖ്യമന്ത്രിമാരെയും ഫോണിൽ വിളിച്ച് അമിത് ഷാ
രാജ്യം വിടുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി ...

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ
കേരള രാഷ്ട്രീയത്തെ കുറിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനു അറിയില്ലെന്ന് ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ ...

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം
സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പടെയുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും. ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് ...

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി കാര്യം വെളിപ്പെടുത്തിയത്.