രേണുക വേണു|
Last Modified തിങ്കള്‍, 2 ഒക്‌ടോബര്‍ 2023 (08:43 IST)
സംസ്ഥാനത്ത് ഇന്നും മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ ഉള്ളത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദങ്ങള്‍ ദുര്‍ബലമാകാനാണ് സാധ്യത. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കുറയും. അതേസമയം മലയോര മേഖലകളില്‍ ജാഗ്രത തുടരണം.