വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം, ആവശ്യവുമായി ഉണ്ണിമുകുന്ദൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ഫെബ്രുവരി 2023 (18:22 IST)
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടൻ ഉണ്ണി മുകുന്ദൻ. അടുത്ത മാസം തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും നടൻ ആവശ്യപ്പെട്ടു. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി.

ഹർജിയിലെ പരാതിക്കാരിയുടെ സത്യവാങ്മൂലമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായതായി ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് കേസിൽ നേരത്തെ അനുവദിച്ച സ്റ്റേ ഹൈക്കോടതി റദ്ദാക്കുകയും വിചാരണയ്ക്ക് തുടക്കമിടുകയും ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :