സ്ത്രീത്വത്തെ അപമാനിച്ചു: ഉണ്ണി മുകുന്ദനെതിരെയുള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (08:51 IST)
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് നടൻ ഉണ്ണി മുകുന്ദനെതിരെ യുവതി നൽകിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ തുടർനടപടികൾ 2 വർഷമായി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. അഡ്വ സൈബി ജോസ് കിടങ്ങൂരാണ് പ്രതിഭാഗത്തിനായി ഹാജരാകുന്നത്.

എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയെ യുവതിയെ നടൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് കേസ്. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :