രാഷ്ട്രീയ മുദ്രകുത്താമെന്ന് കരുതേണ്ട: 'ഷഫീക്കിന്റെ സന്തോഷം' വിശേഷങ്ങള്‍ പങ്കുവച്ച് ഉണ്ണിമുകുന്ദന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (08:59 IST)
തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാമെന്നും എന്നാല്‍ താന്‍ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ . 'ഷഫീക്കിന്റെ സന്തോഷം' എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രസ്‌ക്ലബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദന്‍.

മേപ്പടിയാന്‍ സിനിമ വന്നശേഷം തനിക്കെതിരെ പലതരം വിശേഷണങ്ങള്‍ ഉയര്‍ന്നുവന്നു. സംഘിയാണെന്നും സ്ലീപ്പര്‍സെല്ലാണെന്നും വരെ ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ ചെയ്യുന്നതുപോലുള്ള വേഷങ്ങള്‍ ചെയ്യുന്ന മറ്റ് നടന്മാര്‍ നേരിടേണ്ടിവരാത്ത ഒരു ചോദ്യവും തനിക്കുമാത്രം നേരിടേണ്ടിവരരുത്.

താന്‍ ഹനുമാന്‍ ജയന്തിയുടെ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ അത് വലിയൊരു ചര്‍ച്ചാവിഷയമാകുന്നു. അതിലൊന്നും വിഷമമില്ല. മേപ്പടിയാനില്‍ നടനെന്ന നിലയില്‍ തനിക്ക് വലിയ അംഗീകാരം കിട്ടിയെങ്കിലും ചര്‍ച്ചകള്‍ വഴിമാറിയതോടെ നല്ലൊരു തിരക്കഥ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ വിഷമമുണ്ട്. ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാണിച്ചതോടെയാണ് സംഘിയെന്ന പ്രചാരണം തുടങ്ങിയതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :