കെ ആര്‍ അനൂപ്|
Last Modified ശനി, 19 നവംബര്‍ 2022 (11:19 IST)
ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മണികണ്ഠന്‍ ആചാരി.അഞ്ജലിയ്ക്ക് കൂടിയുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ.മകന്‍ ഇസൈയുടെ ചുറ്റുമാണ് ഇരുവരും എപ്പോഴും.
മണികണ്ഠന്‍ ആചാരിയിലെ നടനെ ലോകം കണ്ടത് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ്.ഗുരു സോമസുന്ദരവും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.
ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍, വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലാണ് നടനെ ഒടുവിലായി കണ്ടത്.കാളപ്പൂട്ടിന്റെ ആവേശം ചോരാതെ മണ്ണിന്റെയും മനുഷ്യന്റെയും കഥപറയുന്ന 'കാളച്ചേകോന്‍'എന്നൊരു ചിത്രവും താരത്തിന്റെതായി അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു.