പണി പാളി ! ആദ്യ കളിയില്‍ തന്നെ ജിയോ സിനിമ ആപ്പിന് സാങ്കേതിക തകരാര്‍; പലര്‍ക്കും ലോകകപ്പ് കാണാന്‍ സാധിച്ചില്ല

ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ഏക ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് ജിയോ സിനിമ

രേണുക വേണു| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (08:41 IST)

ഖത്തര്‍ ലോകകപ്പിന്റെ ഓണ്‍ലൈന്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ സിനിമ ആപ്പാണ്. എന്നാല്‍ ഉദ്ഘാടന മത്സരം തന്നെ തടസ്സമില്ലാതെ കാണിക്കാന്‍ ജിയോ സിനിമയ്ക്ക് സാധിച്ചില്ല. നിരവധി ആളുകളാണ് ജിയോ സിനിമ ആപ്പില്‍ ആദ്യ കളി കാണാന്‍ ഇരുന്നിട്ട് നിരാശരായത്.
ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ഏക ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് ജിയോ സിനിമ. ലോകകപ്പ് ഉദ്ഘാടന പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയ സമയം മുതല്‍ ജിയോ സിനിമയില്‍ ബഫറിങ് പ്രശ്‌നം നേരിട്ടിരുന്നു. ലോകകപ്പ് പോലൊരു വലിയ ഇവന്റ് നേരാവണ്ണം സംപ്രേഷണം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ എന്തിനാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്നാണ് ആരാധകരുടെ ചോദ്യം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :