കെ ആര്‍ അനൂപ്|
Last Modified ശനി, 19 നവംബര്‍ 2022 (12:55 IST)
ബോളിവുഡിനെ കരകയറ്റാന്‍ മലയാളത്തിന്റെ ഹിന്ദി റീമേക്ക് ദൃശ്യം രണ്ടിന് ആകുമെന്നാണ് സിനിമ ലോകത്തിന്റെ പ്രതീക്ഷ. അതിനൊരു സൂചന നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
15.38 കോടി രൂപയാണ് ആദ്യദിനത്തെ കളക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.ഇന്ത്യയില്‍ മാത്രം 3302 സ്‌ക്രീനുകളിലും വിദേശിടങ്ങളില്‍ 858ഉം ആണ് ആദ്യദിനത്തെ സ്‌ക്രീന്‍ കൗണ്ട്.
ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ്