അനുബന്ധ വാര്‍ത്തകള്‍
- ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകണം: സംസ്ഥാന സർക്കാരിനോട് ദേശീയ വനിതാ കമ്മീഷൻ
- സന്തോഷ് ട്രോഫി നേടിയാൽ ഒരു കോടി, പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി
- ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, സംഭവം നടന്നത് ഇന്ന് പുലർച്ചെ
- ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: കാസർകോട് വിദ്യാർഥിനി മരിച്ചു
- പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു, എന്റെ അറസ്റ്റ് തീവ്രവാദികൾക്കുള്ള പിണറായിയുടെ റംസാൻ സമ്മാനം: പി സി ജോർജ്
ഷവർമ്മ നിർമ്മാണത്തിന് സംസ്ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഷവർമ്മ നിർമാണതിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ഭക്ഷ്യസുരക്ഷാവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ഐഡിയൽ ഫുഡ് പോയിൻ്റിലേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയ ചിക്കൻ സെന്റർ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.