ന്യൂഡൽഹി|
അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 മെയ് 2022 (17:05 IST)
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ. പരാതിക്കാർക്കും റിപ്പോർട്ട് കൈമാറാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. റിപ്പോർട്ട് കൈമാറിയില്ലെങ്കിൽ നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാശർമ്മ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകണമെന്ന് നേരത്തെ തന്നെ ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് വീണ്ടും ഇത് സംബന്ധിച്ച് കമ്മീഷ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി നൽകിയില്ലെങ്കിൽ വനിതാ കമ്മീഷൻ നേരിട്ട് പ്രശ്‌നത്തിൽ ഇടപെടുമെന്നും
രേഖ ശർമ പറഞ്ഞു.