സന്തോഷ് ട്രോഫി നേടിയാൽ ഒരു കോടി, പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മെയ് 2022 (14:39 IST)
സന്തോഷ് ട്രോഫി കിരീടം നേടിയാൽ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂർവ സമ്മാനം. കപ്പടിച്ചാൽ ടീമിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രവാസി സംരംഭകനും
വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിൽ ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂർണമെന്റിനെ വലിയ ആവേശത്തോടെയാണ് ഫുട്‌ബോൾ ആരാധകർ ഏറ്റെടുത്തത്. സെമിയിൽ കർണാടകയ്ക്കെതിരെ 7 ഗോൾ അടിച്ചുകൂട്ടിയ കേരള ടീമിൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ചുപ്ഉലർത്തുന്നത്. ബംഗാളുമായുള്ള ഫൈനൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് കേരളത്തിന് ആവേശം പകർന്ന് ഡോ. ഷംഷീര്‍ വയലിലിന്റെ സര്‍പ്രൈസ് സമ്മാന പ്രഖ്യാപനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :