1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ummen Chandi

തിരക്കിട്ട് ശബരിമല വിധി നടപ്പിലാക്കരുത്: പുനഃപരിശോധനാ ഹർജിക്കുകള്ള സാധ്യതകൾ വിലയിരുത്തണമെന്ന് ഉമ്മൻ ചാണ്ടി

വാർത്ത
ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പിലാക്കരുതെന്നും പുനഃപരിശോധനാ ഹർജിക്കുള്ള സാധ്യതകൾ വിലയിരുത്തണമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസിലെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി. വിധി നടപ്പിലാക്കാൻ സാവകാശം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്ഥാവന. 
 
എന്നാൽ വിധി വേഗത്തിൽ തന്നെ നടപ്പിലാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൌകര്യങ്ങൾ ഒരുക്കുമെന്ന് ദേവസം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ വ്യക്തമക്കി. പമ്പ സന്നിധാനം പാതയിൽ സ്ത്രീ സൌഹൃദ ടോയ്‌ലറ്റുകൾ സ്ഥാപിക്കുമെന്നും. ശബരിമലയിൽ സുരക്ഷക്കായി വനിതാ പൊലീസുകാരെ നിയമിക്കുമെന്നും കടകം‌പള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
 
അതേസമയം വിധിയിൽ പുനഃപരിശോധനാ ഹർജിക്കുള്ള സാധ്യത തേടുമെന്ന ദേവസം ബോർഡ് പ്രസിഡന്റിന്റെ നിലപാട് വിവാദമാ‍യി. വിധി പുറത്തുവന്നെങ്കിലും എത്രത്തോളം സ്ത്രീകൾ ശബരിമലയിൽ എത്തും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 
About Writer
Sumeesh
അടുത്ത ലേഖനം
ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് ദേവസ്വം ബോർഡ്