വിമത സ്ഥാനാർഥികൾക്ക് കെപിസിസിയുടെ അന്ത്യശാസനം

തിരുവനന്തപുരം| jf| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (08:03 IST)
വിമത സ്ഥാനാർഥികൾക്ക് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ അന്ത്യശാസനം. നിശ്ചിത സമയത്തിനുളളിൽ പത്രിക പിൻവലിക്കണമെന്നും പത്രിക പിൻവലിക്കാതിരുന്നാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് സുധീരൻ മുന്നറിയിപ്പു നൽകി.


നേരത്തെ ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തലയും വിമതര്‍
പത്രിക പിന്‍വലിക്കണമെന്നും പിന്‍വലിക്കാത്തവര്‍ കൊണ്‍ഗ്രസില്‍ തുടരില്ലെന്നും വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിവരെയാണ് പത്രിക പിൻവലിക്കാനുളള സമയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :