'പ്രേമം' ഇന്ന് നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കും: ആന്റി പൈറസി സെല്‍

തിരുവനന്തപുരം| jibin| Last Updated: വെള്ളി, 10 ജൂലൈ 2015 (11:09 IST)






'പ്രേമം' സിനിമയുടെ പകര്‍പ്പ് ഹാജരാക്കാന്‍ സെന്‍സര്‍ബോര്‍ഡിന് ആന്റി പൈറസി സെല്ലിന്റെ അന്ത്യശാസനം. വെള്ളിയാഴ്ച ഉച്ചക്കു മുമ്പ് സിനിമയുടെ പകര്‍പ്പ് ഹാജരാക്കണമെന്നു സെന്‍സര്‍ബോര്‍ഡിനോട് ആന്റി പൈറസി സെല്‍ ആവശ്യപ്പെട്ടു. സിനിമയുടെ പകര്‍പ്പ് ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നും അറിയിച്ചു. സിനിമയുടെ പകര്‍പ്പ് ഹാജരാക്കാനുള്ള നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് അന്ത്യശാസനം നല്‍കിയത്.

അന്വേഷണവുമായി സെൻസർ ബോർഡ് സഹകരിക്കുന്നില്ലെന്നും ആന്റി പൈറസി സെല്‍ ആരോപിക്കുന്നുണ്ട്. പ്രേമം സിനിമയുടെ പകർപ്പ് കൈമാറണമെന്ന് അന്ന് ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുംബൈയിലെ ഓഫീസിൽ നിന്നു പ്രത്യേക അനുമതി വേണമെന്നായിരുന്നു സെൻസർ ബോർഡിന്റെ വിശദീകരണം. തുടർന്ന് വെള്ളിയാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു.

അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീണ്ടും ചെന്നിരുന്നെങ്കിലും പകർപ്പ് നൽകാൻ സെൻസർ ബോർഡ് തയാറായിരുന്നില്ല. ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സെൻസർ ബോർഡ് നൽകിയ മറുപടി. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ഉച്ചക്കു മുമ്പ്
പകർപ്പ് നൽകണമെന്ന അന്ത്യ ശാസനം നൽകിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :