തിരുവനന്തപുരത്ത് പോളിങ് ഡ്യൂട്ടിക്കു പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും

ശ്രീനു എസ്| Last Modified ശനി, 13 മാര്‍ച്ച് 2021 (12:24 IST)
നിയമസഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു തുടങ്ങി. പോളിങ് ഡ്യൂട്ടിക്കു പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍, ജീവനക്കാര്‍ക്കു നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ഈ ഓഫിസുകള്‍ അവധി ദിനങ്ങളായ മാര്‍ച്ച് 13, 14 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശിച്ചു.

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 17 മുതല്‍ ജില്ലയിലെ 31 കേന്ദ്രങ്ങളിലായി ആരംഭിക്കും. ഓരോ കേന്ദ്രത്തിലും രണ്ടു സെഷന്‍ വീതം ക്ലാസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിയമന ഉത്തരവു ലഭിക്കുന്നുവെന്ന് മേലധികാരി ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :