യുഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ശ്രീനു എസ്| Last Modified ശനി, 20 മാര്‍ച്ച് 2021 (07:38 IST)
യുഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഇന്ന് രാവിലെ 11മണിക്കാണ് പ്രകാശനം ചെയ്യുന്നത്. ശബരിമല ആചാരസംരക്ഷണത്തിനുള്ള നിയമനിര്‍മാണവും പാവപ്പെട്ടവര്‍ക്ക് മാസം 6000 രൂപ നല്‍കുന്ന ന്യായ് പദ്ധതിയും പത്രികയില്‍ ഉണ്ടാകും. ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്.

ചികിത്സ സൗജന്യമാക്കുന്ന ആശുപത്രികളെ കുറിച്ചും പ്രകടനപത്രികയില്‍ ഉണ്ട്. അതേസമയം ചാനലുകളില്‍ വരുന്ന സര്‍വേകള്‍ വിശ്വസിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ലോകസഭാ സീറ്റില്‍ യുഡിഎഫിന് ഒന്‍പതു സീറ്റ് ലഭിക്കുമെന്നായിരുന്നു സര്‍വേ. എന്നാല്‍ സംഭവിച്ചതെന്തെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :