കോവളം|
jibin|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (15:52 IST)
സംസ്ഥാനത്ത് യുഡിഎഫിന്റെ രാഷ്ട്രീയ സാഹചര്യം ആദ്യ ഒന്നരവര്‍ഷം മികച്ചതായിരുന്നുവെങ്കിലും നിലവിലെ സാഹചര്യം
പ്രതികൂലമെന്ന് കോവളത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ വിലയിരുത്തല്‍. വിവാദങ്ങളില്‍പെട്ട് ഭരണത്തിന്റെ ശോഭ മങ്ങി, ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വിമുഖത കാട്ടുന്നുണ്ടെന്നും നേതൃയോഗത്തില്‍ ഉയര്‍ന്നുവന്നു.
ഇനിയുള്ള ഒരു വര്‍ഷം പ്രതിഛായ മെച്ചപ്പെടുത്തി അനുകൂല സാഹചര്യം സൃഷ്ടിക്കണം. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളാണ് മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് തടസം നിന്നതെങ്കില്‍ ഈ പ്രാവശ്യം ഘടകകക്ഷികള്‍ക്കുള്ളിലെ പ്രശ്‌നങ്ങളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാന വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച് തെരഞ്ഞെടുപ്പ് വേളയില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചിരുന്നതായും യോഗത്തില്‍ അഭിപ്രായമുണ്ടായി.
ഈ അവസ്ഥ തുടര്‍ന്നാല്‍ സര്‍ക്കാര്‍ പച്ചതൊടില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ മറ്റ് നേതാക്കള്‍ ആരും പ്രസ്താവനകള്‍ നടത്താന്‍ താല്‍പ്പര്യം കാണിച്ചില്ല. നിലവിലെ പ്രശ്‌നങ്ങളായ പിസി ജോര്‍ജ് കെഎം മാണി വിഷയവും സരിതയുടെ കത്തും ചര്‍ച്ചയ്ക്ക് വന്നില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.