തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (12:14 IST)
ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെഎം മാണിയെ ലഡുകൊടുത്ത് കെട്ടിപ്പിടിച്ച് പിന്തുണയ്ക്കാനുള്ള മനസ് തനിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായ വിഡി സതീശന്‍. ലോകം മുഴുവനുമുള്ള മലയാളികളും നാണം കെടുന്ന സംഭവങ്ങളായിരുന്നു ബജറ്റ് ദിവസം സഭയില്‍ നടന്നത്. ഇരുപക്ഷവും അതില്‍ തെറ്റുകാരാണ്. കേരള നിയമസഭയ്ക്ക് വലിയൊരു ചരിത്രമുണ്ട്. അതിനെ കളങ്കപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തെരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികള്‍ സഭയില്‍ കാണിച്ചത് മോശം പ്രവര്‍ത്തികളാണ്. ജനങ്ങളുടെ നന്മയ്ക്കായിട്ടാണ് അവരെ ജനപ്രതിനിധികളായി സഭയിലേക്ക് എത്തിച്ചത്. നിയമ നിര്‍മ്മാണത്തില്‍ പങ്കാളികളായി സഭയുടെ അന്തസ് കാത്തു സൂക്ഷിക്കേണ്ടതും സഭയിലെ പ്രതിനിധിയുടെ കടമയായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
നിയമസഭയില്‍ അംഗമായതിനുശേഷം തന്റെ ഭാഗത്തു നിന്ന് ഇതുവരെ മോശമായ പദപ്രയോഗമോ, പറഞ്ഞവാക്ക് പിന്‍വലിക്കേണ്ടി വരുകയോ ചെയ്തിട്ടില്ല. ആ ബോധ്യം ഉള്ളതിനാലാണ് സഭയില്‍ അനിഷ്‌ട സംഭവങ്ങള്‍ നടന്നിട്ടും മറ്റ് സംഭവങ്ങളില്‍ പങ്കാളിയാകാതെ സീറ്റില്‍ തന്നെ ഇരുന്നതെന്നും സതീശന്‍ പറഞ്ഞു.
മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.