1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF Government to Continue Power Cut

തിരഞ്ഞെടുപ്പ് കഴിഞ്ഞു; പവർകട്ട് തുടരാൻ സർക്കാർ

Onam Kit, UDF Government, VD Satheesan, Satheesan Onam Kit, Onam Kitt Crisis
VD Satheesan

സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ രാത്രികാല വൈദ്യുതി നിയന്ത്രണം തുടരും. തദ്ദേശ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നാല് ദിവസം പവർകട്ട് ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം തുടരാനാണ് തീരുമാനം. 
 
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്നലെ രാത്രി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 5241 മെഗാവാട്ടിന്റെ ഉയർന്ന ആവശ്യകത ഉണ്ടായെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞു. 700 മെഗാവാട്ടിന്റെ കുറവാണ് വൈദ്യുതി ലഭ്യതയിൽ ഉണ്ടായത്. ഇക്കാരണത്താലാണ് പവർകട്ട് ഏർപ്പെടുത്തിയതെന്ന് കെഎസ്ഇബി വ്യക്തമാക്കി. 
 
വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. വൈദ്യുതി പ്രതിസന്ധി തുടരുകയാണെങ്കിൽ ഒക്ടോബറിലും നിയന്ത്രണം ഉണ്ടാകും. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഗ്യാനേഷ് കുമാർ വിഷയം: കോൺഗ്രസും ടിവികെയും 2 തട്ടിൽ, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിലും ഭിന്നത