കോവിഡ് നിയന്ത്രണം: പുതിയ നയം ഇന്നു പ്രഖ്യാപിക്കും, കൂടുതല്‍ ഇളവുകള്‍

രേണുക വേണു| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (07:58 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ പുതുക്കിയ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ബദല്‍ മാര്‍ഗം അവതരിപ്പിക്കും. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഇനിയുണ്ടാകില്ല. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍. രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രം നിയന്ത്രണമെന്ന ബദല്‍ രീതി ആരോഗ്യമന്ത്രിയായിരിക്കും ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുക.

വാരാന്ത്യ ലോക്ക്ഡൗണിലും വ്യത്യാസമുണ്ട്. ഇനി ഞായറാഴ്ച മാത്രമാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ശനിയാഴ്ച സാധാരണ പോലെ പ്രവൃത്തിദിനമായിരിക്കും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും കടകള്‍ തുറക്കാനും അനുമതിയുണ്ട്. എന്നാല്‍, ജനതിരക്ക് കുറയ്ക്കാന്‍ കടകളില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കും. കടകളുടെ പ്രവര്‍ത്തന സമയം കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സംസ്ഥാനത്ത് രോഗനിരക്ക് (ടി.പി.ആര്‍.) അനുസരിച്ച് നാലായി തിരിച്ചുള്ള നിയന്ത്രണ പൂര്‍ണമായും ഒഴിവാക്കി. ആയിരത്തില്‍ എത്ര രോഗികള്‍ എന്ന് നോക്കി ആ മേഖല മാത്രം അടച്ചിടുന്നതാവും പ്രഖ്യാപനം. ഏഴ് ദിവസത്തെ രോഗികളുടെ കണക്ക് അടിസ്ഥാനമാക്കിയാവും കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :