വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 30 നവംബര്‍ 2020 (08:13 IST)
കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറിനെതിരെ യുഎപിഎ ചുമത്തയേക്കും. ഇതുമായി ബന്ധപ്പെട്ട് എൻഐഎ നിയമോപദേശം തേടിയതായാണ് റിപ്പോർട്ട്. കസ്റ്റഡി കാലാവധി അവസാനിയ്ക്കുന്നതിനാൽ കസ്റ്റംസ് തിങ്കളാഴ്ച ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടാൻ കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടേയ്ക്കും എന്നും റിപ്പോർട്ടുകളുണ്ട്.
ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുനു നേരത്തെ കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്തിനാണ് പത്ത് ദിവസം കസ്റ്റഡി എന്നും ശിവശങ്കറിനെതിരെ ശക്തമായ എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 5 ദിവസം കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയില്ല എങ്കിൽ കാക്കാനാട് ജില്ല ജെയിലിലേയ്ക്കാണ് ശിവശങ്കറിനെ കൊണ്ടുപോവുക. ജെയിലിൽ ശിവശങ്കറിന് പേനയും പേപ്പറും നൽകണം എന്നും, ബന്ധുക്കൾക്ക് വീഡിയോ കോൾ ചെയ്യാൻ അനുവദിയ്ക്കണം എന്നും കോടതി ജയിൽ സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്.