യുഎഇ കോൺസലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാനില്ല: പരാതിയുമായി ഭാര്യ

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (08:15 IST)
തിരുവനന്തപുരം: യുഎഇ കോൺസലേറ്റ് മുൻ ഗൺ‌മാൻ ജയഘോഷിനെ കണാനില്ലെന്ന പരാതിയുമായി ഭാര്യ. ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. രാവിലെ ഭാര്യയെ ജോലിസ്ഥലത്ത് എത്തിച്ച ശേഷം ജയഘോഷിനെ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജയഘോഷിന്റെ ഇരുചക്ര വാഹനം നേമം പൊലീസ് കണ്ടെത്തി. മനസിക സംഘർഷത്തെ തുടർന്ന് മാറി നിൽക്കുകയാണ് എന്ന് സ്കൂട്ടറിൽനിന്നും ജയഘോഷിന്റെ കത്ത് ലഭിച്ചതായി പൊലീസ് പറയുന്നു. നേരത്തെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയും ജയഘോഷിനെ കാണാതയിരുന്നു. കൈത്തണ്ടയിൽ മുറിവേറ്റ നിലയിൽ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്നുമാണ് പിന്നീട് ജയഘോഷിനെ കണ്ടെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :