വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (15:40 IST)
ചർമ്മ രോഗങ്ങളിൽ നമ്മളിൽ ഏറെ അലോസരപ്പെടുത്തുന്നതും മാനസികമായിപ്പോലും തളർത്തുന്നതുമായ ഒരു അസുഖമാണ് ചുണങ്ങ്, ചർമ്മ സൌന്ദര്യം നഷ്ടപ്പെടുന്നു എന്ന ബോധ്യം ചിലരെ വിഷാദത്തിലേക്ക് പോലും എത്തിക്കാറുണ്ട്. എന്നാൽ ഭയം വേണ്ട, നമ്മുടെ വിട്ടിൽ തന്നെയുണ്ട് ചുണങ്ങിനെ അകറ്റാനുള്ള വിദ്യകൾ. ശുദ്ധമായ മഞ്ഞൾപ്പോടി പാലിൽ കലക്കി ചുണങ്ങുള്ള ഭാഗത്ത് നന്നായി പുരട്ടുക. ഏറെ ഗുണം ചെയ്യുന്ന ഒരു മാർഗമാണിത് വീട്ടിൽ തന്നെ നട്ടുവളർത്തിയ മഞ്ഞൾ പൊടിച്ചതാണെങ്കിൽ ഏറെ നല്ലതാണ്. ഇത് തേച്ചുപിടിപ്പിച്ച് ഉണക്കഴിഞ്ഞാൽ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ചെറുനാരങ്ങാ നീരിൽ തേനും ചേർത്ത് പുരട്ടുന്നതും ചുണങ്ങിനെ ഇല്ലാതാക്കുന്നതിനും ചെറുക്കുന്നതിനും ഏറെ ഗുണം ചെയ്യുന്ന ഒരു മാർഗമാണ്. ചുണങ്ങ് ശരീരത്തിൽ ഉള്ളവർ. വസ്ത്രങ്ങളും. ശരീരം തുടക്കുന്ന തുണികളിലും എല്ലാം നല്ല വൃത്തി ഉറപ്പുവരുത്തണം.