തലസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം, സി കാറ്റഗറിയിൽ ഉൾപ്പെടുത്തി, കർശന നിയന്ത്രണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജനുവരി 2022 (19:14 IST)
കൊവിഡിന്റെ അതിതീവ്രവ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ‌കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ജില്ലയെ കൊവിഡ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം

കൊല്ലം , തൃശ്ശൂർ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ബി കാറ്റഗറിയിലാണ്. ഇതോടെ തലസ്ഥാനത്ത് കർശനമാക്കും.

പൊതു പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു. തിയേറ്ററുകൾ ജിമ്മുകൾ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകൾ ഓഫ് ലൈനായി നടക്കുന്നതിനാൽ കൂടുതൽ കരുതൽ വേണം. സ്കൂളുകളിൽ 40%ത്തിൽ കൂടുതൽ രോഗവ്യാപനമുണ്ടായാൽ പ്രധാന അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ അവസാന വർഷ ക്ലാസുകൾക്ക് മാത്രമേ ഓഫ് ലൈൻ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :