ട്രോളിംഗ് നിരോധനം: കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

Last Modified വെള്ളി, 29 മെയ് 2015 (12:15 IST)
ട്രോളിംഗ് നിരോധനം 47 ദിവസമാക്കി ചുരുക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എന്നാല്‍ ട്രോളിംഗ് നിരോധത്തില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗുമായി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.


മുന്‍പ് 47 ദിവസമായിരുന്ന തീരക്കടലില്‍ ട്രോളിങ് നിരോധനം 61 ദിവസമാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നിരോധനം ബാധകമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിലാണ് കേരളം ഇളവ് ആവശ്യപ്പെട്ടത്. ഇതുകൂടാതെ കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസ സഹായം വര്‍ദ്ധിപ്പിക്കണം. സബ്സിഡിയോടെ നല്‍കുന്ന മണ്ണെണ്ണ വിതരണം തുടരണമെന്നും
കേരളം ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ.ബാബു, ഷിബു ബേബി ജോണ്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :