കൊക്കോ വീണ്ടും മോഹങ്ങള്‍ നല്‍കിത്തുടങ്ങി, വിപണിയില്‍ കേരളത്തിന് ആധിപത്യം

കൊച്ചി| VISHNU| Last Modified വെള്ളി, 29 മെയ് 2015 (12:09 IST)
കേരളം വീണ്ടും കൊക്കോ വിപണിയുടെ ആധിപത്യം നേടുന്നതായി കണക്കുകള്‍. വിലത്തകർച്ച മൂലം എൺപതുകളിൽ കേരളം വിട്ട കൊക്കോ ഇപ്പോള്‍ മികച്ച വിലൊഅ ലഭിച്ചതൊടെ കേരളത്തില്‍ പച്ച പിടിച്ചതായാണ് വിവരം. കേരളത്തിൽ 2013–14ൽ കൊക്കോ ഉൽപാദനം 6320 ടണ്ണായിരുന്നു. 13483 ഹെക്ടറിൽ കൊക്കോ കൃഷി ചെയ്യുന്നുമുണ്ട്. 2012–13ൽ 12483 ഹെക്ടറിൽ 6136 ടൺ ഉൽപാദിപ്പിച്ച സ്ഥാനത്താണിത്.

മുന്‍ സാഹചര്യത്തില്‍ നിന്ന് ഭിന്നമായി കൂടുതല്‍ ആവശ്യക്കാര്‍ കൊക്കൊയ്ക്ക് ഉണ്ടായതാണ് വില കൂടാന്‍ കാരണം. എൺപതുകളിൽ ഒരു ബഹുരാഷ്ട്ര കമ്പനി മാത്രമാണ് കൊക്കോ എടുക്കാനുണ്ടായിരുന്നത്. ഇവര്‍ വില ഇടിച്ചതൊടെ കൊക്കൊ വില കിലോ 16 രൂപയിൽ നിന്ന് അഞ്ചു രൂപയിൽ താഴെ എത്തി. ഇതൊടാഎ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ചോക്ക്‌ലേറ്റ് നിർമാണത്തിനാണ് കൊക്കോയുടെ ഉപയോഗം. ഈ മേഖലയില്‍
നിരവധി ചെറുകിട കമ്പനികള്‍ വന്നതൊടെ ക്കൊക്കൊയ്ക്ക് മികച്ച വിപണിയാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയില്‍ പോലും ഇപൊപോള്‍ കൊക്കൊ തികയുന്നില്ല എന്ന സ്ഥിതിയിലായി.

30000 ടൺ കൊക്കോ ഇന്ത്യയിൽ തന്നെ ആവശ്യമുണ്ടെങ്കിലും ഉൽപാദനം 16300 ടൺ മാത്രമാണ്. വേണ്ടതിന്റെ ഏകദേശം പകുതി കുറവ്. അതിനാല്‍ വില ഇടിവ് അധികം ഉണ്ടാകില്ലെന്നാണ് കരുതുന്നത്. കേരളം കഴിഞ്ഞാല്‍ ആന്ധ്രയും കര്‍ണ്ണാടകയും കൊക്കോ കൃഷിയുണ്ട്. കൃഷി ചെയ്യുന്ന സ്ഥലം കൂടുതലായതിനാൽ ഏതാനും വർഷങ്ങൾക്കകം കൊക്കോയിൽ ആന്ധ്ര കേരളത്തെ കടത്തിവെട്ടിയേക്കും. തമിഴ്നാടും കൊക്കോക്കൃഷിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :