തിരുവനന്തപുരം|
VISHNU.NL|
Last Modified ശനി, 24 മെയ് 2014 (15:43 IST)
സംസ്ഥാനത്ത് ട്രോളിംഗ് നിരോധന കാലയളവ് വര്‍ധിപ്പിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി കാലയളവ് കൂട്ടണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
നിലവില്‍ സംസ്ഥാനത്ത് 47 ദിവസമാണ് ട്രോളിംഗ് നിരോധന കാലയളവ്. ഈ സമയത്ത് കടലില്‍ നിശ്ചിത കുതിര ശക്തിയിലുള്ള യ്ന്ത്രം ഘടിപ്പിച്ച ബോട്ടുകള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനം അനുവദിക്കുകയില്ല. എന്നാല്‍ കേരളത്തിന്റെ അധികാരത്തിനപ്പുറത്തുള്ള സ്ഥലങ്ങളില്‍ വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്താറുണ്ട്.
അതേസമയം, അന്തിമതീരുമാനം വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. മണ്‍സൂണ്‍ കാലത്ത് മത്സ്യ ബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മീനുകളുടെ പ്രജനന വര്‍ധനവിനുതകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.