തിരഞ്ഞെടുപ്പില്‍ തോറ്റത് കൈയ്യിലിരുപ്പുകൊണ്ട്: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 23 മെയ് 2014 (17:29 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരെങ്കിലും തോറ്റിട്ടുണ്ടെങ്കില്‍ അത് അവരുടെ കൈയിലിരുപ്പു കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി.
കൈയ്യിലിരുപ്പ് നന്നായിരുന്നെങ്കില്‍ അവരെ ആര്‍ക്കും തോല്‍പ്പിക്കാനാവുമായിരുന്നില്ല. സ്വയം പഴിചാരാനാവാത്തതിനാലാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടഞ്ഞു കിടക്കുന്ന 418 ബാറുകള്‍ മുഴുവന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ നിലവാരമുള്ള ബാറുകളുടെ കാര്യത്തില്‍ നിയമാനുസൃതമായ നടപടി ഉണ്ടാവും. ഇപ്പോള്‍ തുറന്നിരിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്തവയും ഉണ്ട്.

317 ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ച് സന്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.തിരുവന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :