1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala rain News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ബുധനാഴ്ച മുതല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

Kerala
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കൂടാതെ മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ബുധനാഴ്ച മുതല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതല്‍ മഴയ്ക്ക് സാധ്യത.നിലവിലെ മഴയ്ക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ്.
അടുത്ത ലേഖനം
തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; ശിവേലി വിഗ്രഹം ഉള്‍പ്പെടെ മോഷണം പോയി