രാത്രികാല നിയന്ത്രണങ്ങളില്‍ നിന്നും ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (14:46 IST)
ഒമിക്രോണ്‍ സാഹചര്യത്തില്‍ നിലവില്‍ വന്ന രാത്രികാല നിയന്ത്രണങ്ങളില്‍ നിന്നും ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. തീര്‍ത്ഥാടകര്‍ക്ക് രാത്രി പത്തുമണിമുതല്‍ രാവിലെ അഞ്ചുമണിവരെയുള്ള നിയന്ത്രണം ബാധകമല്ല. പത്തനംതിട്ട, തിരുവനന്തപുരം കളക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരമാണ് തിരുമാനം.

രാത്രി പത്തുമണിക്കുശേഷം പുതുവര്‍ഷാഘോഷം അനുവദിക്കില്ല. അതേസമയം മകരവിളക്ക് മഹോത്സവത്തിനായി നട ഇന്നു തുറക്കും.
അതേസമയം ഭക്തര്‍ക്ക് നാളെ പുലര്‍ച്ചെ നാലുമണിമുതാലാണ് പ്രവേശനം. കാനനപാതയായ കരിമലവഴിയും ഭക്തരെ കടത്തിവിടും. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാല പൂജകഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :