മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (13:56 IST)
മകരവിളക്ക് മഹോത്സവത്തിനായി നട ഇന്നു തുറക്കും. ഇന്നുവൈകുന്നേരം അഞ്ചുമണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കുന്നത്. അതേസമയം ഭക്തര്‍ക്ക് നാളെ പുലര്‍ച്ചെ നാലുമണിമുതാലാണ് പ്രവേശനം. കാനനപാതയായ കരിമലവഴിയും ഭക്തരെ കടത്തിവിടും.

ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാല പൂജകഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :